Kerala

കൊല്ലം പരവൂരിൽ രണ്ട് വിദ്യാർഥികളെ കടലിൽ കാണാതായി; തെരച്ചിൽ തുടരുന്നു

കൊല്ലം പരവൂരിൽ രണ്ട് വിദ്യാർഥികളെ കടലിൽ കാണാതായി. അയത്തിൽ സ്വദേശികളായ കണ്ണൻ, വിപിൻ എന്നിവരെയാണ് കാണാതായത്. ഇവർ പ്ലസ് വൺ വിദ്യാർഥികളാണ്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം.

നേവിയും കോസ്റ്റ് ഗാർഡും വിദ്യാർഥികൾക്കായി തെരച്ചിൽ നടത്തുകയാണ്. പരവൂർ പൊഴിക്കര ദേവി ക്ഷേത്രത്തിന് സമീപമാണ് വിദ്യാർഥികൾ കുളിക്കാനിറങ്ങിയത്. 

അഞ്ച് വിദ്യാർഥികളാണ് ഇവിടേക്ക് എത്തിയത്. ഇതിൽ മൂന്ന് പേർ കടലിൽ ഇറങ്ങി. ഒരാളെ രക്ഷപ്പെടുത്തി. മറ്റ് രണ്ട് പേരെ കാണാതാകുകയായിരുന്നു.
 

See also  കോട്ടയത്ത് ദമ്പതികൾ വീട്ടിൽ മരിച്ച നിലയിൽ; ഭാര്യയെ കൊന്ന് ഭർത്താവ് ജീവനൊടുക്കിയെന്ന് സംശയം

Related Articles

Back to top button