Kerala

ഇങ്ങനെ മണ്ടത്തരം പപറയുന്ന ചെന്നിത്തലയെ ആണോ കോൺഗ്രസ് പ്രചാരണ സമിതി അധ്യക്ഷനാക്കിയത്: വി ശിവൻകുട്ടി

സ്‌കൂളുകൾ തുറക്കും മുമ്പ് അടുത്ത അധ്യയന വർഷത്തെ പാഠപുസ്തകങ്ങൾ വിതരണം ചെയ്യാനൊരുങ്ങുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ രംഗത്തുവന്ന രമേശ് ചെന്നിത്തലയെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി. പാഠപുസ്തകം വിതരണം നേരത്തെ നടത്തിയതിനെ ചെന്നിത്തല പരിഹസിക്കുകയാണ്. എന്തിനാണ് നേരത്തെ പുസ്തകം കൊടുക്കുന്നത് എന്നാണ് ചോദിക്കുന്നത്. 

ചെന്നിത്തലയെ പോലെ പ്രമുഖനായ ഒരാൾ ഇങ്ങനെ മണ്ടത്തരം ചോദിക്കരുത്. ഇങ്ങനെ മണ്ടത്തരം വിളിച്ചുപറയുന്ന രമേശ് ചെന്നിത്തലയെ ആണോ കോൺഗ്രസ് പ്രചാരണ സമിതി അധ്യക്ഷൻ ആക്കിയതെന്നും മന്ത്രി ചോദിച്ചു. ചെന്നിത്തലയുടെ പരിഹാസം തുഗ്ലക് പരിഷ്‌കാരമെന്നാണ്. അദ്ദേഹം കൂടി അംഗമായിരുന്ന മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയാണ് ആ പരിഷ്‌കാരം നടത്തിയത്

തൃശ്ശൂരിൽ സ്‌കൂൾ കലോത്സവ സമാപന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നെക്കുറിച്ച് പറഞ്ഞത് മികച്ച വിദ്യാഭ്യാസ മന്ത്രി എന്നാണ്. എന്നാൽ തൊട്ടടുത്ത ദിവസം പറഞ്ഞ വാക്കുകൾ പറയാൻ കൊള്ളാത്തതാണ്. എങ്ങനെയെങ്കിലും മുഖ്യമന്ത്രിയാകണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. കോൺഗ്രസിൽ തമ്മിലടിയാണ് നടക്കുന്നതെന്നും മന്ത്രി പരിഹസിച്ചു
 

See also  കുളത്തിനരികെ മണം പിടിച്ചെത്തി പൊലീസ് നായ; ചിറ്റൂരിൽ നിന്ന് കാണാതായ 6 വയസുകാരനായി വ്യാപക തെരച്ചിൽ

Related Articles

Back to top button