യുവതിയെ കാമുകനും കുടുംബവും ചേർന്ന് കഴുത്ത് ഞെരിച്ച് കൊന്ന് മൃതദേഹം സെപ്റ്റിക് ടാങ്കിലിട്ടു

മധ്യപ്രദേശിലെ നിഷാത്പുരയിൽ ആളൊഴിഞ്ഞ പറമ്പിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് യുവതിയുടെ ജീർണിച്ച മൃതദേഹം കണ്ടെടുത്തു. മഹാരാഷ്ട്ര സ്വദേശി അഷ്‌റഫി എന്ന സിയയാണ്(33) കൊല്ലപ്പെട്ടത്. കാമുകനായ സമീർ കുടുംബാംഗങ്ങളുടെ സഹായത്തോടെ സിയയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു
തെളിവുകൾ നശിപ്പിക്കുന്നതിനായി മൃതദേഹം ഇരുമ്പ് പെട്ടിയിലാക്കി വീടിന് സമീപമുള്ള സെപ്റ്റിക് ടാങ്കിൽ തള്ളി. ഒരു വർഷം മുമ്പാണ് സിയയും സമീറും ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്നത്. സമീറിനൊപ്പം ജീവിക്കാനായി സിയ മൂന്ന് മാസം മുമ്പ് വീട് ഉപേക്ഷിച്ച് മധ്യപ്രദേശിലെത്തി
സമീർ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായിരുന്നു. സിയ സമീറിന്റെ വീട്ടിൽ താമസിക്കാൻ തുടങ്ങിയതോടെ തർക്കങ്ങൾ പതിവായി. സമീറിന്റെ ഭാര്യയും സിയയും തമ്മിൽ നിരന്തരം വഴക്കുണ്ടായി. സമീർ തന്നെ വിവാഹം കഴിക്കണമെന്ന് സിയ സമ്മർദം ചെലുത്തി
വഴക്ക് രൂക്ഷമായതോടെ സമീറിന്റെ ഭാര്യ ജബൽപൂരുള്ള സ്വന്തം വീട്ടിലേക്ക് പോയി. ഇതേ തുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് സമീർ സിസയെ കൊലപ്പെടുത്തിയതും അമ്മയുടെയും സഹോദരിയുടെയും സഹായത്തോടെ സെപ്റ്റിക് ടാങ്കിൽ തള്ളിയതും. സമീർ ഒളിവിലാണ്. ഇയാളുടെ അമ്മയും സഹോദരിയും അറസ്റ്റിലായി.



