Kerala

തിരുവനന്തപുരത്ത് ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകർത്ത നിലയിൽ; യുവാവ് കസ്റ്റഡിയിൽ

തിരുവനന്തപുരം പള്ളിച്ചലിൽ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകർത്ത നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഒരാളെ നരുവാമൂട് പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. പള്ളിച്ചലിൽ SNDP 1019 നമ്പർ ശാഖയുടെ ഗുരുദേവ പ്രതിമയാണ് തകർത്തത്. പ്രതിമയുടെ തല തേങ്ങ കൊണ്ട് ഇടിച്ചു പൊട്ടിച്ച നിലയിലാണ് കണ്ടെത്തിയത്. 

പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഏറെ നേരം നിന്നതിന് ശേഷമാണ് പ്രതി അക്രമം നടത്തിയത്. യുവാവിനെ പൊലീസ് കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.

See also  എൽഡിഎഫോ യുഡിഎഫോ അധികാരത്തിലെത്തിയാൽ ലൗ ജിഹാദ് നടപ്പാക്കും; വിവാദ പരാമർശവുമായി പി.കെ. കൃഷ്ണദാസ്

Related Articles

Back to top button