Kerala

പത്തനംതിട്ടയിൽ കാറിടിച്ച് കാൽനട യാത്രക്കാരി മരിച്ചു; നിർത്താതെ പോയ കാർ നാട്ടുകാർ പിന്തുടർന്ന് പിടികൂടി

പത്തനംതിട്ട ഇളവന്നൂരിൽ കാറിടിച്ച് കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം. മദ്യലഹരിയിൽ കാറോടിച്ചയാൾ വഴിയരികിലൂടെ നടക്കുകയായിരുന്ന സ്ത്രീകളെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. സംഭവത്തിൽ ഇളമണ്ണൂർ സ്വദേശി ഉഷയാണ് മരിച്ചത്. 

പത്തനംതിട്ട ഇളമണ്ണൂരിലാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ശാന്തയ്ക്ക് പരിക്കേറ്റു. ശാന്തയുടെ കൊച്ചുമകൾ കൂടെയുണ്ടായിരുന്നെങ്കിലും അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. 

അപകടത്തിന് പിന്നാലെ കാർ നിർത്താതെ പോവുകയായിരുന്നു. കാർ ഡ്രൈവർ തെങ്കാശി സ്വദേശി സൂര്യയെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി. പുനലൂരിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. സൂര്യയെ കൂടാതെ മറ്റ് രണ്ടുപേർ കൂടി കാറിൽ ഉണ്ടായിരുന്നു.

See also  എഡിജിപി അജിത് കുമാറിനെതിരായ ആരോപണങ്ങൾ; ഡിജിപി ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

Related Articles

Back to top button