Kerala

കസ്റ്റഡിയിലുള്ള ഏഴ് പാക് സൈനികരെയും വധിക്കുമെന്ന് ബിഎൽഎ

ഏഴ് പാക് സൈനികരെ തടവിലാക്കി വിഘടനവാദികളായ ബലൂച് ലിബറേഷൻ ആർമി. പാക് സുരക്ഷാ സേനയിലെ ഏഴ് പേരാണ് തങ്ങളുടെ കസ്റ്റഡിയിലുള്ളതെന്ന് ബിഎൽഎ അവകാശപ്പെട്ടു. ഏഴ് ദിവസത്തിനുള്ളിൽ പാക് സർക്കാരിന്റെ തടവിലുള്ള ബിഎൽഎ അംഗങ്ങളെ കൈമാറിയില്ലെങ്കിൽ പാക് സൈനികരെ വധിക്കുമെന്നും ബിഎൽഎ മുന്നറിയിപ്പ് നൽകി. 

ബിഎൽഎയുടെ മാധ്യമവിഭാഗമായ ഹക്കൽ പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലാണ് പാക് സൈനികരെ കസ്റ്റഡിയിലെടുത്ത വിവരം പങ്കുവെച്ചിരിക്കുന്നത്. ഏഴ് ദിവസത്തിനുള്ളിൽ പാക് ജയിലുകളിലുള്ള തങ്ങളുടെ അംഗങ്ങളെ വിട്ടയച്ചില്ലെങ്കിൽ കസ്റ്റഡിയിലുള്ള സൈനികരെ വധിക്കുമെന്നാണ് മുന്നറിയിപ്പ്

ബിഎൽഎയുടെ ഭീഷണിയിൽ പാക് സൈന്യമോ സർക്കാരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബിഎൽഎയുടെ അവകാശവാദങ്ങൾ സ്ഥിരീകരിക്കാനായിട്ടില്ലെന്ന് പാക് വാർത്താ ഏജൻസികളും റിപ്പോർട്ട് ചെയ്യുന്നു
 

See also  മിഥുൻ കേരളത്തിന് നഷ്ടമായ മകൻ; ഷെഡിന് മുകളിൽ കയറിയത് കുറ്റമായി കാണാനാകില്ല: മന്ത്രി ശിവൻകുട്ടി

Related Articles

Back to top button