Kerala

ചിന്നു പാപ്പുവിന്റെ സുഹൃത്തിന്റെ ആത്മഹത്യ; സന്ദേശ് കടുത്ത മാനസിക സമ്മർദം നേരിട്ടിരുന്നുവെന്ന് പോലീസ്

കാസർകോട് ജീവനൊടുക്കിയ വ്‌ളോഗർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്ത് സന്ദേശ് കടുത്ത മാനസിക സമ്മർദം നേരിട്ടിരുന്നുവെന്ന് പോലീസ്. ചിന്നു പാപ്പുവിന്റെ  മരണ ശേഷം സന്ദേശിനെതിരെ സൈബർ ആക്രമണമുണ്ടായി. ഇത് സന്ദേശിന്റെ ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് പോലീസ് നിഗമനം.

ചിന്നു പാപ്പു എന്നറിയപ്പെടുന്ന രേഷ്മയുടെ മരണത്തിൽ പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ആൺ സുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ സന്ദേശ് കുഡ്ലു മന്നിപ്പാടിയിലെ വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു. ഈ മാസം ഒൻപതിനാണ് ആദൂർ ആലന്തടുക്ക സ്വദേശിയായ ചിന്നു പാപ്പു ഉളിയത്തടുക്ക ആസാദ് നഗറിലെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ചത്. 

സംഭവത്തിൽ രേഷ്മയുടെ ആൺ സുഹൃത്തായ സന്ദേശിന്റെ മൊഴി കാസർകോഡ് ടൗൺ പോലീസ് രേഖപ്പെടുത്തിയിരുന്നു. യുവാവിന് ചിന്നു പാപ്പുവിന്റെ മരണത്തിൽ പങ്കില്ലെന്ന് പോലീസ് വ്യക്തമാക്കിയെങ്കിലും സന്ദേശ് കടുത്ത സൈബർ ആക്രമണം നേരിട്ടു. ഈ മാനസിക സമ്മർദം താങ്ങാനാകാതെയാണ് സന്ദേശും ജീവനൊടുക്കിയതെന്നാണ് നിഗമനം.
 

See also  ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർക്ക് മൊഴി നൽകി; മുഖ്യമന്ത്രിയെ വീട്ടിലെത്തി കണ്ട് കണ്ണൂർ ജില്ലാ കളക്ടർ: ദിവ്യ ഒളിവിൽ

Related Articles

Back to top button