Kerala

എ സുരേഷ് 100 തവണ അപ്പീൽ തന്നാലും കാര്യമില്ല; പുറത്താക്കിയാൽ പുറത്താക്കിയത് തന്നെ: എംവി ഗോവിന്ദൻ

വിഎസ് അച്യുതാനന്ദന്റെ പിഎ ആയിരുന്ന എ സുരേഷിനെ സിപിഎമ്മിലേക്ക് തിരിച്ചെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എ സുരേഷിനെ പുറത്താക്കിയതാണ്. തിരിച്ചെടുക്കണമെന്ന ആവശ്യം ചെവികൊള്ളില്ല. നൂറുതവണ അപ്പീൽ തന്നാലും കാര്യമില്ല. പുറത്താക്കിയത് പുറത്താക്കിയത് തന്നെയാണ്

മലമ്പുഴയിലെ സിപിഎം വോട്ടിൽ വിള്ളൽ വീഴില്ല. എ സുരേഷിന് സിപിഎമ്മുകാരുടെ വോട്ട് കിട്ടില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. എ സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയാകുമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

നടൻ പ്രേംകുമാർ സിപിഎം അംഗമല്ല. അദ്ദേഹത്തിന്റെ പിണക്കം ഒഴിവാക്കാൻ പാർട്ടി ശ്രമിക്കും. പിണങ്ങിയേ അടങ്ങൂവെന്നാണ് എങ്കിൽ എന്ത് ചെയ്യുമെന്നും എംവി ഗോവിന്ദൻ ചോദിച്ചു.
 

See also  ഐശ്വര്യ ലക്ഷ്മിയെ ലിപ്‌ലോക്ക് ചെയ്യണമെന്ന് ആറാട്ടണ്ണന്‍; കൊടുത്ത കൈ പിന്നിലോട്ട് വലിച്ച് നടി; വീണ്ടും എയര്‍ അണ്ണന്‍

Related Articles

Back to top button