Kerala

സ്വർണവിലയിൽ കുത്തനെ ഇടിവ്; പവന്റെ വില 1.15 ലക്ഷത്തിൽ താഴെയെത്തി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന്റെ വിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഒരു പവന് ഇന്ന് ഒറ്റയടിക്ക് 960 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന്റെ വില 1,14,720 രൂപയിലെത്തി. ഗ്രാമിന് 120 രൂപ കുറഞ്ഞ് 14,340 രൂപയായി.

വെള്ളിയാഴ്ച പവന് രാവിലെയും വൈകിട്ടുമായി 2400 രൂപ കുറഞ്ഞിരുന്നുവെങ്കിലും ശനിയാഴ്ച ഒറ്റയടിക്ക് 1920 രൂപ വർധിച്ചിരുന്നു. പിന്നാലെയാണ് ഇന്ന് വില ഇടിഞ്ഞത്. 2025 ഡിസംബർ 23നാണ് പവന്റെ വില ആദ്യമായി ഒരു ലക്ഷം കടന്നത്

ജനുവരി 29ന് രേഖപ്പെടുത്തിയ 1.31 ലക്ഷമാണ് പവന്റെ വിലയിലെ ഇതുവരെയുള്ള സർവകാല റെക്കോർഡ്. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്തും വിലയിൽ പ്രതിഫലിക്കുന്നത്.

See also  സ്വർണം പവന് ഇന്ന് മൂന്ന് തവണയായി വർധിച്ചത് 3160 രൂപ

Related Articles

Back to top button