Kerala

പ്രേംകുമാറിനെ കഴക്കൂട്ടത്ത് മത്സരിക്കാൻ കോൺഗ്രസ് നീക്കം; പ്രതികരിക്കാതെ പ്രേംകുമാർ

ചലചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാറിനെ കഴക്കൂട്ടത്ത് മത്സരിപ്പിക്കാൻ കോൺഗ്രസിന്റെ നീക്കം. കഴക്കൂട്ടത്ത് പ്രേംകുമാർ മികച്ച സ്ഥാനാർഥിയെന്നാണ് പാർട്ടി വിലയിരുത്തൽ. ചർച്ചക്ക് ശ്രമിച്ച ഇടതു നേതാക്കൾക്ക് പ്രേംകുമാർ വഴങ്ങിയിട്ടില്ല. ഇന്നലെ പ്രേംകുമാറിനെ അനുനയിപ്പിക്കാൻ സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രൻ വീട്ടിലെത്തിയെങ്കിലും നേരിട്ട് കാണാൻ സാധിച്ചിരുന്നില്ല

ചലചിത്ര അക്കാദമി ചെയർമാൻ സ്ഥാനാത്ത് നിന്ന് തന്നെ അപ്രതീക്ഷിതമായി നീക്കിയതിൽ നീതികേടാണുണ്ടായതെന്ന് പ്രേംകുമാർ തുറന്ന് വിമർശിച്ചിരുന്നു. ഇടത് തുടർ ഭരണം പാടില്ലെന്ന പരസ്യവിമർശനം ഉന്നയിച്ച സാഹിത്യ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദനെ സ്ഥാനത്ത് നിന്ന് മാറ്റാത്തതിനെ തുടർന്നാണ് പ്രേംകുമാർ തന്നെ മാറ്റിയതിലെ അമർഷം പരസ്യമാക്കിയത്

ഇരട്ട നീതി എന്നാണ് പ്രേംകുമാർ ഇതിനെ വിമർശിച്ചത്. പിന്നാലെയാണ് കോൺഗ്രസ് പ്രേംകുമാറിനെ തങ്ങളുടെ പാളയത്തിലെത്തിക്കാൻ ശ്രമം ആരംഭിച്ചത്. കെസി വേണുഗോപാലുമായി കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നതായി പ്രേംകുമാർ വ്യക്തമാക്കിയിരുന്നു. സൗഹാർദ സംഭാഷണമെന്നാണ് അദ്ദേഹം പറഞ്ഞത്. രാഷ്ട്രീയ നീക്കത്തെ കുറിച്ച് പ്രതികരിക്കാൻ പ്രേംകുമാർ തയ്യാറായിട്ടില്ല
 

See also  വരും ദിവസങ്ങളിൽ വടക്കൻ കേരളത്തിൽ കൂടുതൽ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button