Kerala

തെരഞ്ഞെടുപ്പിനൊരുങ്ങാൻ കോൺഗ്രസ്; നിർണായക ചർച്ചകൾക്ക് ഇന്ന് തുടക്കം

നിയമസഭാ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾക്കായി കോൺഗ്രസിന്റെ പ്രധാന യോഗങ്ങൾ ഇന്ന് ചേരും. പ്രചാരണ സമിതി ചെയർമാൻ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ സമിതിയുടെ ആദ്യ യോഗമാണ് ചേരുന്നത്. കെ സി വേണുഗോപാൽ അടക്കമുള്ള നേതാക്കൾ പങ്കെടുക്കും. എഐസിസി നിയോഗിച്ച സച്ചിൻ പൈലറ്റ് അടക്കമുള്ള നിരീക്ഷകർ കൂടി പങ്കെടുക്കുന്ന നേതൃയോഗവും ഉച്ചയ്ക്ക് കെപിസിസി ആസ്ഥാനത്ത് ചേരും

തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ യോഗങ്ങൾ വിലയിരുത്തും. പ്രതിപക്ഷ നേതാവ് വിഡി സതീശൻ പുതുയുഗ യാത്രയുടെ തിരക്കിലായതിനാൽ ഓൺലൈനായി യോഗത്തിൽ പങ്കെടുക്കും. ഈ മാസം അവസാനത്തോടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ മാസം അവസാനത്തോടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് പ്രചാരണ പരിപാടികളിൽ മുന്നേറാനാണ് പാർട്ടി തീരുമാനം

സിറ്റിംഗ് എംഎൽഎമാരെയും സംവരണ സീറ്റിലെ സ്ഥാനാർഥികളെയും ആദ്യം പ്രഖ്യാപിക്കും. പാലക്കാട് ഷാഫി പറമ്പിലിന്റെ നിലപാടും പരിഗണിക്കും. മുതിർന്ന നേതാക്കൾ ഇന്നലെ കൊച്ചിയിൽ അനൗദ്യോഗിക യോഗം ചേർന്നിരുന്നു. നിലവിൽ 21 സിറ്റിംഗ് എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് പകരം മറ്റൊരാൾ വരും. തൃപ്പുണിത്തുറയിൽ കെ ബാബുവും മാറും.
 

See also  അടുത്ത മൂന്ന് മണിക്കൂറിൽ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; തെക്കൻ കേരളത്തിൽ കനത്ത മഴ

Related Articles

Back to top button