Kerala

പവന് വീണ്ടും ആയിരത്തിലധികം രൂപയുടെ ഇടിവ്; സ്വർണവില കുത്തനെ താഴോട്ട്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്നലെ പവന് 960 രൂപ കുറഞ്ഞിരുന്നു. ഇന്ന് പവന് 1120 രൂപയും കുറഞ്ഞു. ഇതോടെ ഒരു പവന്റെ വില 1,13,600 രൂപയിലെത്തി. ഗ്രാമിന് 140 രൂപ കുറഞ്ഞ് 14,200 രൂപയായി

ഇന്നലെ പവന് 1,14,720 രൂപയിലായിരുന്നു വ്യാപാരം. തുടർച്ചയായ രണ്ടാം ദിവസമാണ് പവന്റെ വിലയിൽ ഇടിവ് സംഭവിക്കുന്നത്. ഫെബ്രുവരി ഒന്നിന് പവന് 1,17,760 രൂപയായിരുന്നു വില. പിന്നീട് 1,07,920ലേക്ക് താഴ്ന്നതിന് ശേഷമാണ് വില വീണ്ടുമുയർന്നത്

ആഗോള വിപണിയിൽ സ്വർണവില ട്രോയ് ഔൺസിന് 5000 ഡോളറിൽ താഴെയെത്തി. 90 ഡോളർ ഇടിഞ്ഞ് 4951 ഡോളറിലാണ് വില.
 

See also  പി.വി അന്‍വറിനെ വേണ്ട; നിയമനടപടിക്കൊരുങ്ങി ഡിഎംകെ കേരളഘടകം: അന്‍വറിനെ തള്ളി തമിഴ്‌നാട് ഡിഎംകെ

Related Articles

Back to top button