Kerala

മണിശങ്കർ അയ്യർ പിന്നിൽ നിന്ന് കുത്തുന്ന കട്ടപ്പ, കോൺഗ്രസിനോട് കൂറില്ലാത്തയാൾ: ജനീഷ്

മണിശങ്കർ അയ്യർ കോൺഗ്രസ് കൂറില്ലാത്തയാളെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ ജനീഷ്. മണിശങ്കർ അയ്യർ പിന്നിൽ നിന്ന് കുത്തുന്ന കട്ടപ്പ. മണിശങ്കർ അയ്യർ കോൺഗ്രസിന്റെ ഭാഗമല്ല. കേന്ദ്രത്തിൽ ബിജെപിയെയും സംസ്ഥാനത്ത് ഇടതുപക്ഷത്തെയും പിന്തുണക്കുന്ന ഡബിൾ ഏജന്റാണ് മണിശങ്കർ അയ്യർ. അദ്ദേഹത്തിന്റെ പ്രതികരണം കേരള വിരുദ്ധ പ്രസ്താവനയെന്നും ജനീഷ് വിമർശിച്ചു.

പിണറായി വിജയൻ തന്നെയായിരിക്കും സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയെന്ന മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ പ്രസ്താവന വലിയ വിവാദമായിരുന്നു. മണിശങ്കർ അയ്യരെ തള്ളിപ്പറഞ്ഞ് ഹൈക്കമാൻഡ് രംഗത്തെത്തിയിരുന്നു.

പെരിയ കേസിലെ പ്രതികൾക്ക് വാരിക്കോരി പരോൾ നൽകുന്നുവെന്നും ജനീഷ് ആരോപിച്ചു. രക്തസാക്ഷി ദിനത്തിലും രണ്ട് പ്രതികൾ പരോളിലാണ്. എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് പരോൾ നൽകിയത്. സിപിഎം രക്തസാക്ഷി ഫണ്ട് ഉപയോഗിക്കുന്നത് പരോളിലിറങ്ങിയ പ്രതികൾക്ക് പോക്കറ്റ് മണി നൽകാനെന്നും ജനീഷ് ആരോപിച്ചു.
 

See also  സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; രോഗബാധ ആറ് വയസുകാരിക്ക്

Related Articles

Back to top button