Kerala

വെള്ളം കോരുന്നതിനിടെ അമ്മയുടെ കയ്യിൽ നിന്ന് കിണറ്റിൽ വീണു; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

വെള്ളം കോരുന്നതിനിടെ അമ്മയുടെ കയ്യിൽ നിന്ന് കിണറ്റിലേക്ക് വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. ഉഡുപ്പി കിന്നിമുൽക്കിയിലെ കീർത്തന എന്ന ഒന്നര വയസുകാരിയാണ് മരിച്ചത്.

 ഉറങ്ങുകയായിരുന്ന കുട്ടിയെ തോളിലെടുത്ത് വെള്ളം കോരുമ്പോൾ കുട്ടി കിണറ്റിലേക്ക് വീണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

 ഉടൻ അമ്മ കയറുപയോഗിച്ച് കിണറ്റിലിറങ്ങി കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉഡുപ്പി ടൗൺ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി
 

See also  ഷഹബാസ് വധക്കേസ്: പ്രതികളായ ആറ് വിദ്യാർഥികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു

Related Articles

Back to top button