Kerala
ഇന്ത്യയിൽ മുസ്ലീങ്ങൾ പ്രതിസന്ധി നേരിടുന്നില്ല; മോദിയുമായുള്ള കൂടിക്കാഴ്ചയിൽ സന്തോഷമെന്ന് കാന്തപുരം

മുസ്ലീങ്ങൾ ഇന്ത്യയിൽ പ്രതിസന്ധികൾ നേരിടുന്നില്ലെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. എല്ലാവരും സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷ് മാധ്യമത്തിനോടാണ് കാന്തപുരത്തിന്റെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയിൽ സന്തോഷമെന്നും കാന്തപുരം വ്യക്തമാക്കി
രാജ്യപുരോഗതിക്കായി ഒന്നിച്ചുള്ള പ്രവർത്തനമാണ് പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തത്. വഖഫ്, തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം മുതലായ വിഷയങ്ങളിൽ ആശങ്ക അറിയിച്ചെന്നും കാന്തപുരം പറഞ്ഞു. ഇന്നലെയാണ് കാന്തപുരം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്
കേരളത്തിലെ ജനകീയ പ്രശ്‌നങ്ങൾ പ്രധാനമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ പരിധിയിൽ വരുന്ന വിഷയങ്ങളിൽ ഇടപെട്ട് പരിഹാരം കാണുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയതായും ഇന്നലെ കൂടിക്കാഴ്ചക്ക് ശേഷം കാന്തപുരം പറഞ്ഞിരുന്നു.



