Kerala
രാഹുൽ മാങ്കൂട്ടത്തിൽ ഇന്നും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്നും ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകും. അന്വേഷണവുമായി രാഹുൽ സഹകരിക്കുന്നില്ലെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ അറിയിക്കുന്നത്. തിരുവനന്തപുരത്തും പാലക്കാടും വെച്ച് യുവതിയെ പീഡിപ്പിച്ചെന്നാണ് കേസ്
ഈ കാലയളവിൽ രാഹുൽ ഉപയോഗിച്ച ഫോൺ അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും കൈമാറിയിട്ടില്ല. ഫോണുകൾ വിറ്റുവെന്നും നഷ്ടമായെന്നുമാണ് മറുപടി. ചില ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി രാഹുൽ നൽകിയിട്ടില്ല. കേസിൽ നേരത്തെ ഹൈക്കോടതി രാഹുലിന് ജാമ്യം അനുവദിച്ചിരുന്നു
ഹൈക്കോടതി നിർദേശപ്രകാരമാണ് രാഹുൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുന്നത്. ഇന്നലെ രാവിലെ 10 മണിക്കും രാഹുൽ ഹാജരായിരുന്നു. ചോദ്യം ചെയ്യലിനും വൈദ്യപരിശോധനക്കും ശേഷം വൈകുന്നേരം നാല് മണിയോടെ വിട്ടയച്ചു.



