Kerala

ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്‌മെന്റുകൾക്കും ബാധകമാക്കാൻ സർക്കാർ

എയ്ഡഡ് സ്‌കൂൾ അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണത്തിൽ നിർണായക നീക്കവുമായി സർക്കാർ. എൻഎസ്എസിന് അനുകൂലമായ ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്‌മെന്റുകൾക്കും ബാധകമാക്കാൻ ഒരുങ്ങുന്നു. ഇതുസംബന്ധിച്ച അനുകൂല നിയമോപദേശം സർക്കാരിന് ലഭിച്ചു. 

സഭയുടെ രോഷം തണുപ്പിക്കാൻ സർക്കാർ ഉടൻ ഉത്തരവിറക്കും. അന്തിമതീരുമാനം സുപ്രീം കോടതി വിധി വന്നശേഷമെന്ന ഉപാധി വെച്ചാകും ഉത്തരവിറക്കുക. ഭിന്നശേഷി സംവരണ വിഷയത്തിൽ സർക്കാർ നിലപാടിനെതിരെ ക്രിസ്ത്യൻ മാനേജ്‌മെന്റുകൾ അടക്കമുള്ളവർ സമരവുമായി രംഗത്തുവന്നിരുന്നു

സർക്കാരും മാനേജ്‌മെന്റുകളും തമ്മിലുള്ള തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് അനുനയ നീക്കവുമായി സർക്കാർ എത്തിയത്. ഈ പ്രഖ്യാപനം വരുന്നതോടെ തടഞ്ഞുവെച്ചിരിക്കുന്ന നിരവധി അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം ലഭിക്കാൻ വഴിയൊരുങ്ങും
 

See also  തുലാവർഷം വീണ്ടും സജീവമാകുന്നു; തെക്കൻ കേരളത്തിൽ മഴ കനക്കും, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button