ഷാഫി പ്രകോപിതനാകാൻ പാടില്ലായിരുന്നു; താൻ ഒരിടത്തും വീണിട്ടില്ലെന്നും മുല്ലപ്പള്ളി

കുറ്റ്യാടിയിൽ പുതുയുഗ യാത്രക്കിടെ വേദിയിൽ ഉണ്ടായ ഉന്തിലും തള്ളിലും പ്രതികരിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. ഷാഫി പറമ്പിൽ പ്രകോപിതനാവാൻ പാടില്ലായിരുന്നു. പ്രസംഗത്തിന് ക്ഷണിക്കാത്തതിൽ ഷാഫിക്ക് പ്രയാസം തോന്നി. അതുകൊണ്ടായിരിക്കാം പ്രകോപിതനായത്. പെട്ടെന്ന് തന്നെ ശാന്തൻ ആവുകയും ചെയ്തു.
മുൻപിൽ മാധ്യമങ്ങൾ ഉണ്ടായിരുന്നത് ഷാഫി മറന്നു. വേദിയിൽ നിയന്ത്രണം ആവശ്യമായിരുന്നു, അത് വീഴ്ചയായി കാണുന്നു. ഉന്തും തള്ളും ഒഴിവാക്കേണ്ടിയിരുന്നു. താൻ സ്റ്റേജ് വീട്ട് പോയിട്ടില്ല. വേദിയിലുണ്ടായിരുന്ന സോഫയിൽ ആണ് ഇരുന്നത്. വീണുപോയെന്ന് പ്രചാരണം അനവസരത്തിലുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഷാഫിയുടെ മണ്ഡലത്തിലുൾപ്പെട്ടതാണ് കുറ്റ്യാടി. അവിടെ സംസാരിക്കാൻ അദ്ദേഹത്തിന് ആഗഹമുണ്ടായിരുന്നു. എന്റെ വലതു വശത്തായിരുന്നു ഷാഫി ഇരുന്നത്. ഇത്രയും വലിയ ക്രൗഡ് ഇവിടെ വന്നിട്ടുണ്ട്. അതിൽ 80 ശതമാനവും നമുക്ക് വോട്ട് ചെയ്തവരായിരിക്കും.
അവരെയൊന്ന് അഭിസംബോധന ചെയ്യാൻ എനിക്കാഗ്രഹമുണ്ടെന്ന് ഷാഫി പറഞ്ഞു. രണ്ടാമത്തെയാൾ പ്രസംഗിച്ച് കഴിഞ്ഞപ്പോഴും ഷാഫിയെ സംസാരിക്കാൻ വിളിച്ചില്ല. അപ്പോൾ അദ്ദേഹത്തിന്റെ അസ്വാസ്ഥ്യം മുഖത്ത് എഴുതിവെച്ചിരുന്നുവെന്ന് എനിക്ക് ബോധ്യപ്പെട്ടു. അത് കഴിഞ്ഞ് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചു. സ്വാഭാവികമായി ഒരാൾക്കുണ്ടാകുന്ന അസ്വാരസ്യമെന്നതിലുപരി മറ്റ് വ്യഖ്യാനങ്ങൾ അതിന് കൊടുക്കരുതെന്നും മുല്ലപ്പള്ളി പറഞ്ഞു



