Kerala

ഒറ്റപ്പാലത്തും പയ്യന്നൂരിലും സിപിഎമ്മിന് വിമതർ വെല്ലുവിളിയാകുമോ; പികെ ശശിയും വി കുഞ്ഞികൃഷ്ണനും മത്സരിച്ചേക്കും

നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്തും പയ്യന്നൂരും സിപിഎമ്മിന് വെല്ലുവിളിയായി വിമത ഭീഷണി. മുൻ എംഎൽഎ പികെ ശശി ഒറ്റപ്പാലത്ത് സിപിഎമ്മിനെതിരെ വിമതനായി മത്സരിക്കുമോ എന്നതാണ് പാർട്ടി നേതൃത്വം ഉറ്റുനോക്കുന്നത്. ഗ്രൂപ്പിസത്തെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്തായ പികെ ശശി യുഡിഎഫിന്റെ ഭാഗമാകുമെന്ന വാർത്തകളും വരുന്നുണ്ട്

പികെ ശശിയെ കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പാടേ തള്ളിപ്പറഞ്ഞിരുന്നു. ഇതോടെ പാർട്ടിയിലേക്കൊരു തിരിച്ചുവരവ് ശശിക്ക് അസാധ്യമാണ്. ജില്ലയിൽ വലിയൊരു വിഭാഗം നേതാക്കൾ നിലവിലുള്ള നേതൃത്വത്തിനെതിരെ തിരിഞ്ഞതിന് പിന്നിൽ പികെ ശശിയാണെന്നാണ് ആരോപണം

ഒറ്റപ്പാലം കഴിഞ്ഞാൽ സിപിഎമ്മിന് വെല്ലുവിളി ഉയർത്താൻ പോകുന്ന വിമത ഭീഷണി പയ്യന്നൂരിലാകും. രക്തസാക്ഷി ഫണ്ട് വിവാദത്തെ തുടർന്ന് പാർട്ടി പുറത്താക്കിയ മുൻ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണൻ മത്സരിച്ചേക്കുമെന്നാണ് വിവരം. വി കുഞ്ഞികൃഷ്ണനെ സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് വിമതരുടെ നീക്കം. യുഡിഎഫ് കുഞ്ഞികൃഷ്ണനെ പിന്തുണക്കാനും സാധ്യതയുണ്ട്.
 

See also  പാലക്കാട് കാർ പൊട്ടിത്തെറിച്ചത് പെട്രോൾ ടാങ്കിലേക്ക് തീ പടർന്നതാകാമെന്ന് എംവിഡി

Related Articles

Back to top button