Kerala

അൻവർ ഇന്ന് എംവി ഗോവിന്ദനെ കാണും; എഡിജിപിക്കും പി ശശിക്കുമെതിരെ പരാതി നൽകും

എഡിജിപി എംആർ അജിത് കുമാർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി എന്നിവർക്കെതിരെ പിവി അൻവർ ഇന്ന് പാർട്ടിക്ക് പരാതി നൽകും. പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ നേരിട്ട് കണ്ടാണ് പരാതി നൽകുക. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ പകർപ്പ് സംസ്ഥാന സെക്രട്ടറിക്ക് നൽകാനാണ് കൂടിക്കാഴ്ച

മുഖ്യമന്ത്രി സമഗ്രമായ അന്വേഷണം ഉറപ്പ് നൽകിയെന്നും പാർട്ടി സംഘടനാതലത്തിൽ പ്രശ്‌നം പരിശോധിക്കണമെന്നും അൻവർ ആവശ്യപ്പെടും. പി ശശി സൂപ്പർ മുഖ്യമന്ത്രി ചമയുന്നുവെന്ന വികാരം പിവി അൻവർ അറിയിക്കും. അൻവറിന്റെ പരാതി വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ എംവി ഗോവിന്ദൻ അറിയിക്കും

എഡിജിപി അജിത് കുമാറിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച പ്രത്യേക സംഘത്തിന്റെ യോഗം ഇന്ന് ചേരും. ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്.

 

The post അൻവർ ഇന്ന് എംവി ഗോവിന്ദനെ കാണും; എഡിജിപിക്കും പി ശശിക്കുമെതിരെ പരാതി നൽകും appeared first on Metro Journal Online.

See also  മാസപ്പടി വിവാദം: വീണ മാത്രമല്ല, പിണറായി വിജയനും പണം വാങ്ങിയതായി തെളിഞ്ഞെന്ന് മാത്യു കുഴൽനാടൻ

Related Articles

Back to top button