Kerala

സണ്ണി ജോസഫ് ഡൽഹിയിൽ; സ്ഥാനാർഥി നിർണയ പുരോഗതി എഐസിസിയെ അറിയിക്കും

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാർഥി നിർണയത്തിലെ പുരോഗതി നേതൃത്വത്തെ അറിയിക്കാൻ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഡൽഹിയിലെത്തി. എഐസിസി നേതൃത്വവുമായി സണ്ണി ജോസഫ് കൂടിക്കാഴ്ച നടത്തും. കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക 22ന് ശേഷമുണ്ടാകുമെന്നാണ് വിവരം

ആദ്യ പട്ടികയിൽ തന്നെ വട്ടിയൂർക്കാവ് ഇടം പിടിച്ചേക്കും. വട്ടിയൂർക്കാവിൽ കെ മുരളീധരൻ മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. 20 സിറ്റിംഗ് എംഎൽഎമാരും ആദ്യ പട്ടികയിൽ ഉൾപ്പെടും. തൃശ്ശൂരിലെ തോൽവിക്ക് ശേഷം അകന്നു നിൽക്കുകയായിരുന്ന മുരളീധരനെ വട്ടിയൂർക്കാവ് തിരിച്ചുപിടിക്കാനുള്ള ദൗത്യമാണ് കോൺഗ്രസ് ഏൽപ്പിച്ചിരിക്കുന്നത്

2011ലും 2016ലും മുരളീധരൻ വട്ടിയൂർക്കാവിൽ നിന്ന് മത്സരിച്ച് ജയിച്ചിരുന്നു. 2019ൽ വടകരയിൽ ലോക്‌സഭയിലേക്ക് മത്സരിക്കാനായി എംഎൽഎ സ്ഥാനം രാജിവെക്കുകയായിരുന്നു. മുരളീധരൻ പോയതോടെ നടന്ന ഉപതെരഞ്ഞെടുപ്പിലും 2021ലെ തെരഞ്ഞെടുപ്പിലും സിപിഎം സ്ഥാനാർഥിയായി വികെ പ്രശാന്താണ് മണ്ഡലം പിടിച്ചെടുത്തത്.
 

See also  സ്വർണവിലയിൽ ഇന്നും ഇടിവ്; പവന് ഇന്ന് 640 രൂപ കുറഞ്ഞു, 75,000ൽ താഴെയെത്തി

Related Articles

Back to top button