Kerala

സാമ്പത്തിക തട്ടിപ്പ് കേസ്: അഭിലാഷം സിനിമയുടെ സംവിധായകൻ അറസ്റ്റിൽ

സാമ്പത്തിക തട്ടിപ്പ് കേസിൽ സംവിധായകൻ അറസ്റ്റിൽ. സൈജു കുറുപ്പ് നായകനായി എത്തിയ അഭിലാഷം എന്ന സിനിമയുടെ സംവിധായകൻ ഷംസുദ്ദീനെയാണ് തൃപ്പുണിത്തുറ പോലീസ് അറസ്റ്റ് ചെയ്തത്. നിർമാതാവ് ആൻ സരിഗ ആന്റണിയുടെ പരാതിയിലാണ് അറസ്റ്റ്

അഭിലാഷം എന്ന സിനിമക്ക് 2.25 കോടി രൂപ ചെലവാകുമെന്നാണ് ഷംസുദ്ദീൻ അടക്കമുള്ളവർ പറഞ്ഞ് വിശ്വസിപ്പിച്ചതെന്ന് നിർമാതാവിന്റെ പരാതിയിൽ പറയുന്നു. പിന്നാലെ കരാറുണ്ടാക്കുകയും ചെയ്തു. എന്നാൽ ഷൂട്ടിംഗ് തുടങ്ങിയ ശേഷം ചെലവ് കരാറിൽ പറഞ്ഞ തുകയേക്കാൾ കൂടി

അനാവശ്യമായ കാലതാമസവും ഉണ്ടായതോടെ ചെലവ് 3.25 കോടി രൂപയായി ഉയർന്നു. സിനിമയുടെ മാസ്റ്റർ പ്രിന്റ് അടങ്ങിയ ഹാർഡ് ഡിസ്‌ക് അനുവാദമില്ലാതെ ഷംസുദ്ദീൻ കൊണ്ടുപോയെന്നും ഇത് മറ്റുള്ളവർക്ക് കൈമാറിയെന്നും നിർമാതാവ് ആരോപിച്ചു. 97 ലക്ഷം രൂപയുടെ നേരിട്ടുള്ള സാമ്പത്തിക നഷ്ടവും രണ്ട് കോടിയിലേറെ രൂപയുടെ വ്യാപാര നഷ്ടവുമടക്കം 4 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നാണ് പരാതി
 

See also  എറണാകുളം ജില്ലാ പഞ്ചായത്ത്‌ കടമക്കുടിയിലെ യു ഡി എഫ് സ്ഥാനാർഥിയുടെ പത്രിക തള്ളി ; മത്സരം എൽഡിഎഫും ബിജെപിയും തമ്മിൽ

Related Articles

Back to top button