Kerala

കോഴിക്കോട് നിന്ന് എംഡിഎംഎ പിടികൂടിയ കേസ്; ലഹരിവിൽപ്പന നടത്തുന്ന ദമ്പതികളും അറസ്റ്റിൽ

കോഴിക്കോട് 200 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ദമ്പതികൾ കൂടി അറസ്റ്റിൽ. കഴിഞ്ഞ മാസം എംഡിഎംഎയുമായി പിടിയിലായ കുമാരി അരുൺ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടുവട്ടം സ്വദേശി മുഹമ്മദ് ഇർഫാൻ, ഭാര്യ ടി സി നിർഫാന എന്നിവരെ പോലീസ് പിടികൂടിയത്.

രാത്രി മാത്രം പുറത്തിറങ്ങി ലഹരിവിൽപ്പന നടത്തുന്ന രീതിയാണ് ദമ്പതികളുടേത്. പോലീസിന്റെ പിടിയിൽ ആകാതിരിക്കാൻ ഭാര്യയുടെ അക്കൗണ്ട് വഴിയായിരുന്നു ഇർഫാന്റെ ഇടപാടുകൾ. ബ്യൂട്ടീഷനായി പ്രവർത്തിച്ച് വരികയാണ് നിർഫാന

നഗരത്തിലെ ലഹരിമരുന്ന് മൊത്ത വ്യാപാര ശൃംഖലയിൽ ഉൾപ്പെട്ടവരാണ് ഇവരെന്നാണ് വിവരം. വ്യാജ ഐഡി കാർഡുകളും പത്ത് മൊബൈൽ നമ്പറുകളും ഉപയോഗിച്ചായിരുന്നു ഇവരുടെ ഇടപാടുകൾ.
 

See also  വിദ്യാർഥികൾക്കെതിരായ അധിക്ഷേപ പരാമർശം; ടി.ജി മോഹൻദാസിനെതിരെ അന്വേഷണത്തിന് ഉത്തരവ്, സൈബർ സെൽ ഐ.ജി അന്വേഷിക്കും

Related Articles

Back to top button