Kerala

തന്ത്രിക്ക് ജാമ്യം നൽകി കോടതി ചൂണ്ടിക്കാട്ടിയത്

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം നൽകി കൊണ്ടുള്ള കൊല്ലം വിജിലൻസ് കോടതിയുടെ വിശദമായ ഉത്തരവ് പുറത്ത്. തന്ത്രി-ഉണ്ണികൃഷ്ണൻ പോറ്റി ബന്ധത്തിന് തെളിവില്ലെന്നും തന്ത്രിക്കെതിരെ തെളിവുകൾ ഹാജരാക്കാനായില്ലെന്നും കൊല്ലം വിജിലൻസ് കോടതി ഉത്തരവിൽ പറയുന്നു. തന്ത്രിക്ക് ഗൂഢാലോചനയിൽ തെളിവില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്

ക്ഷേത്രവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ ദേവസ്വം ബോർഡിന്റെ ചുമതല. പൂജകൾ ഉൾപ്പെടെയുള്ള താന്ത്രികപരമായുള്ള കാര്യങ്ങളിൽ മാത്രമാണ് തന്ത്രിക്ക് ചുമതലയെന്ന് കോടതി ഉത്തരവിൽ പറയുന്നു. ഗൂഢാലോചനയിൽ തെളിവില്ലെന്നും മഹസറിൽ ഒപ്പ് വെക്കാത്തത് ക്രിമിനൽ ഗൂഢാലോചന എന്നതിനെ ദുർബലപ്പെടുത്തുന്നതായും കോടതി ഉത്തരവിൽ പറയുന്നു. തന്ത്രിക്കെതിരെ എഫ്ഐആറിൽ അടക്കം ചുമത്തിയിട്ടുള്ള വകുപ്പുകൾ വലിയ വിവാദമായിരുന്നു.

തന്ത്രിയുടെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചും കുടുംബാംഗങ്ങളുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചു ചില രേഖകൾ പ്രോസിക്യൂഷൻ ജാമ്യത്തെ എതിർത്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ ഇതൊന്നും ഗൂഢാലോചനയുടെ ഭാഗമായി കാണാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചത്. ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രി കണ്ഠര് രാജീവർക്ക് അടുത്ത ബന്ധമുണ്ട് എന്നതടക്കമുള്ള പ്രോസിക്യൂഷൻ വാദങ്ങൾ തള്ളിയാണ് കൊല്ലം വിജിലൻസ് കോടതി ദ്വാരപാലക- കട്ടിള പാളി കേസുകളിൽ ജാമ്യം അനുവദിച്ചത്.

See also  മലപ്പുറം കോട്ടയ്ക്കലിൽ ചരക്കുലോറിക്ക് പിന്നിൽ മിനി ലോറി ഇടിച്ചുകയറി; ഒരു മരണം

Related Articles

Back to top button