Kerala

23 വരെ പരക്കെ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ-മധ്യ ജില്ലകളിൽ ഇന്നും നാളെയും മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിൽ ഇന്നും നാളെയും മഴ പെയ്‌തേക്കും. 

21 മുതൽ 23 വരെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. 21ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടാണ്. 22ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ഭൂമധ്യരേഖയ്ക്ക് സമീപം ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ ദുർബലമായേക്കും. അതേസമയം ഭൂമധ്യരേഖയ്ക്ക് സമീപം തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാത ചുഴി രൂപപ്പെട്ടു. നാളെയോടെ ന്യൂനമർദമായി ശക്തിപ്രാപിക്കാനാണ് സാധ്യത
 

See also  ആലപ്പുഴയിൽ അമ്മയെ കുത്തി പരുക്കേൽപ്പിച്ച 17കാരിക്കെതിരെ വധശ്രമത്തിന് കേസ്; മൊഴി നൽകി പിതാവ്

Related Articles

Back to top button