Kerala

കാസർകോട് 16കാരിയെ പീഡിപ്പിച്ച പരാതിയിൽ 15കാരൻ അടക്കം അഞ്ച് പേർക്കെതിരെ കേസ്

കാസർകോട് ചെറുവത്തൂർ ചന്തേരയിൽ പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ 15 വയസുകാരൻ അടക്കം അഞ്ച് പേർക്കെതിരെ കേസ്. ഇതിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ വിവിധ സമയങ്ങളിലായാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. 

വയക്കര പോത്താംകണ്ടത്തെ നൗഷാദ്, തൃക്കരിപ്പൂരിലെ ഫായിസ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തൃക്കരിപ്പൂരിലെ റാഷിദ്, ഉദിനൂർ സ്വദേശിയായ 15കാരൻ, പെൺകുട്ടിയുടെ സഹോദരി ഭർത്താവായ 45കാരൻ എന്നിവരാണ് മറ്റ് പ്രതികൾ

റാഷിദ് ദുബൈയിലാണ് ഉള്ളത്. 45കാരനായ സഹോദരി ഭർത്താവ് അടുത്തിടെ അസുഖബാധിതനായി മരിച്ചിരുന്നു. പല ഘട്ടങ്ങളിലായാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതെന്നാണ് വിവരം
 

See also  മുക്കത്ത് നിയന്ത്രണം വിട്ട ഒമ്‌നി വാൻ വൈദ്യുതി പോസ്റ്റുകളിൽ ഇടിച്ചുകയറി; മൂന്ന് പേർക്ക് പരുക്ക്

Related Articles

Back to top button