Kerala
70 ശതമാനം ബിജെപിക്കാരൻ, പക്ഷേ പൂർണമായി യോജിക്കാനാകില്ല; അതുകൊണ്ടാണ് ട്വന്റി ട്വന്റിയിൽ ചേർന്നതെന്ന് അഖിൽ മാരാർ

തന്റെ നിലപാടുകൾ പൂർണമായും ബിജെപിക്ക് ഒപ്പമല്ലെന്ന് ട്വന്റി ട്വന്റിയിൽ ചേർന്ന അഖിൽ മാരാർ. അതുകൊണ്ടാണ് നേരിട്ട് ബിജെപിയിൽ ചേരാത്തത്. താൻ 70 ശതമാനം ബിജെപിക്കാരനാണ്. ചില വിഷയങ്ങളിൽ യോജിക്കാനാകില്ല. അതുകൊണ്ട് ട്വന്റി ട്വന്റിയിൽ ചേർന്നുവെന്നും അഖിൽ മാരാർ പറഞ്ഞു
ബിജെപി മുന്നോട്ടു വെക്കുന്ന ജനോപകാര പ്രവർത്തനങ്ങളിൽ ആത്മാർഥമായി കൂടെ നിൽക്കും. ചില വിഷയങ്ങളിൽ നിശബ്ദത പാലിക്കേണ്ടി വരും. കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ചെന്നിത്തല ഇഷ്ടപ്പെട്ട നേതാവാണ്. മെയിൻ സ്ട്രീമിലേക്ക് വരണമെന്ന് വിഡി സതീശനും പറഞ്ഞിരുന്നു
കോൺഗ്രസുകാർ പല വേദികളിലും തന്നെ സംഘി എന്ന് പറഞ്ഞ് കളിയാക്കി. സീറ്റ് നൽകുമെന്ന സൂചന കോൺഗ്രസ് നേതാക്കൾ നൽകിയിരുന്നു. അതിനുള്ള തെളിവുണ്ടെന്നും അഖിൽ മാരാർ പറഞ്ഞു



