Kerala
വടകര മുക്കാളിയിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് പേർ മരിച്ചു

ദേശീയപാതയിൽ മുക്കാളിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കാർ യാത്രക്കാരായ തലശ്ശേരി ചേറ്റംകുന്ന് സ്വദേശി പ്രണവം നിവാസിൽ ജൂബി(38), ന്യൂമാഹി സ്വദേശി കളത്തിൽ ഷിജിൽ(40) എന്നിവരാണ് മരിച്ചത്.
രാവിലെ 6.15ന് മുക്കാളി ടെലിഫോൺ എക്‌സ്‌ചേഞ്ചിന് സമീപത്താണ് അപകടം. വിദേശത്ത് നിന്നും വന്ന ഷിജിലിനെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കൂട്ടിക്കൊണ്ടു വരുമ്പോഴാണ് അപകടം സംഭവിച്ചത്. ജൂബിയായിരുന്നു വാഹനം ഓടിച്ചിരുന്നത്
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. മൃതദേഹങ്ങൾ വടകര ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
The post വടകര മുക്കാളിയിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് പേർ മരിച്ചു appeared first on Metro Journal Online.