Kerala

സ്വർണവില വീണ്ടും മുന്നോട്ട്; സംസ്ഥാനത്ത് ഇന്ന് പവന് ആയിരത്തിലേറെ രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില ഉയരുകയാണ്. ഇന്നലെ ഉച്ചയ്ക്ക് ശേഷം പവന് 880 രൂപ കൂടി വർധിച്ചിരുന്നു. ഇന്ന് പവന് 1400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 1,16,800 രൂപയയായി

ഗ്രാമിന് 175 രൂപ ഉയർന്ന് 14,600 രൂപയിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ പവന് 2280 രൂപയാണ് വർധിച്ചത്. രാജ്യാന്തര തലത്തിലും സ്വർണവില ഉയരുകയാണ്. ഡോളറിനെതിരെ ഇന്ത്യൻ രൂപ ദുർബലമാകുന്നതും സ്വർണ ഇറക്കുമതിയുടെ ചെലവ് വർധിക്കുന്നതും വില വർധനവിനെ സ്വാധീനിക്കുന്നുണ്ട്

18 കാരറ്റ് സ്വർണം ഗ്രാമിന് 12,055 രൂപയാണ് ഇന്നത്തെ വില. പവന് 96440 രൂപയായി. വെള്ളിയുടെ വില ഗ്രാമിന് 275 രൂപയായി. 10 ഗ്രാം വെള്ളിക്ക് ഇതോടെ 2750 രൂപയായി. വെള്ളിയുടെ വില വലിയ വ്യത്യാസങ്ങളില്ലാതെയാണ് മുന്നോട്ടുപോകുന്നത്.

See also  മണിയാർ ജലവൈദ്യുത പദ്ധതി സർക്കാർ ഏറ്റെടുക്കണം; അല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് ചെന്നിത്തല

Related Articles

Back to top button