Kerala

മന്ത്രിമാരുടെ വീട്ടിൽ കയറിയുള്ള സമരത്തോട് യോജിപ്പില്ല; യൂത്ത് കോൺഗ്രസിനെ തള്ളി വിഡി സതീശൻ

ആരോഗ്യമന്ത്രി വീണ ജോർജിന്റെ വീട്ടിൽ അതിക്രമിച്ച് കയറി റീത്ത് വെച്ച യൂത്ത് കോൺഗ്രസ് സമരത്തോട് യോജിപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിഡി സതീശന്റെ നിർദേശപ്രകാരമാണഅ യൂത്ത് കോൺഗ്രസ് സമരം എന്ന വീണ ജോർജിന്റെ പരാമർശത്തിന് മന്ത്രിമാരുടെ വീട്ടിൽ കയറി റീത്ത് വെക്കാൻ പറയൽ അല്ല തന്റെ ജോലിയെന്നും സതീശൻ പറഞ്ഞു

തന്റെ ഔദ്യോഗിക വസതിയിലേക്കും പറവൂരിലെ വീട്ടിലേക്കും ഡിവൈഎഫ്‌ഐ പ്രതിഷേധം നടത്തിയിരുന്നു. അന്ന് കേസെടുത്തത് തന്നെ കാണാൻ വന്നവർക്കെതിരെയായിരുന്നു. യുഡിഎഫ് അധികാരത്തിൽ വന്നാൽ ആരോഗ്യമേഖലയിൽ വലിയ മാറ്റം കൊണ്ടുവരുമെന്നും സതീശൻ പറഞ്ഞു

ആരോഗ്യ മേഖലയിൽ സിസ്റ്റം തകർന്നു. പൊതുആരോഗ്യ മേഖല സംരക്ഷിക്കപ്പെടണം. മെഡിക്കൽ കോളേജുകളിൽ ചെന്നാൽ റിവേഴ്‌സ് റഫറൻസ് ആണ് നടക്കുന്നതെന്നും സതീശൻ ആരോപിച്ചു
 

See also  ചങ്ങരംകുളത്ത് നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പോലീസ് കേസെടുത്തു

Related Articles

Back to top button