Gulf

ഖത്തര്‍ ഭരണാധികാരിയുടെ ഒമാന്‍ സന്ദര്‍ശനം നാളെ

മസ്‌കത്ത്: ഖത്തര്‍ ഭരണാധികാരി ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി നാളെ ഓമാന്‍ സന്ദര്‍ശിക്കുമെന്ന് ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് അറിയിച്ചു. ഇരു രാജ്യങ്ങളും ഏറെ പ്രാധാന്യത്തോടെയാണ് ഖത്തര്‍ ഭരണാധികാരി ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ സന്ദര്‍ശനത്തെ നോക്കികാണുന്നത്.

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താറിഖുമായി ശൈ്ഖ് തമീം കൂടിക്കാഴ്ച നടത്തും. വലിയൊരു പ്രതിനിധി സംഘവും ഖത്തര്‍ ഭരണാധികാരിയെ അനുഗമിക്കുന്നുണ്ട്. ഇരു രാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള കാര്യങ്ങളും മേഖലാ-രാജ്യാന്തര വിഷയങ്ങളുമെല്ലാം ചര്‍ച്ചയാവുമെന്നാണ് അറിയുന്നത്.

The post ഖത്തര്‍ ഭരണാധികാരിയുടെ ഒമാന്‍ സന്ദര്‍ശനം നാളെ appeared first on Metro Journal Online.

See also  യുഎഇയുടെ ഗതാഗത വിപ്ലവത്തിന് എമിറേറ്റ്സ് റെയിൽ; യാത്രാ സമയം പകുതിയായി കുറയും: യുഎഇയുടെ മുഖച്ഛായ മാറും

Related Articles

Back to top button