Kerala

മുഖ്യമന്ത്രി ആരാകുമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും; ഹൈക്കമാൻഡിന് എന്നിൽ വിശ്വാസമുണ്ട്: ചെന്നിത്തല

യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാരാകുമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല. ഹൈക്കമാൻഡ് എന്ത് പറഞ്ഞാലും അത് അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയിക്കുന്നതിനാണ് ആദ്യ പരിഗണനയെന്നും ഹൈക്കമാൻഡിന് തന്നിൽ വിശ്വാസമുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. 

യുഡിഎഫ് അധികാരത്തിൽ വന്നാൽ ആര് മുഖ്യമന്ത്രിയാകണമെന്ന് തീരുമാനിക്കുന്നത് കോൺഗ്രസ് ഹൈക്കമാൻഡ് ആണ്. തെരഞ്ഞെടുപ്പിൽ ജയിക്കുക എന്നതിനാണ് മുൻഗണന. ഹൈക്കമാൻഡ് തീരുമാനം എല്ലാവരും അംഗീകരിക്കും. കോൺഗ്രസ് ഹൈക്കമാൻഡിന് എന്നും എന്നെ വിശ്വാസമാണ്. 

നിർണായകമായ തെരഞ്ഞെടുപ്പാണ് യുഡിഎഫിനെ സംബന്ധിച്ച്. മുന്നണിയെ വിജയത്തിലേക്ക് നയിക്കാനുള്ള ചുമതല ഏൽപ്പിച്ചു. പ്രവർത്തനവുമായി മുന്നോട്ട് പോകുന്നു. പ്രൊഫഷണലിസം കൂടി നോക്കിക്കൊണ്ടുള്ള ക്യാംപയിനാണ് ലക്ഷ്യമിടുന്നതെന്നും ചെന്നിത്തല പറഞ്ഞു
 

See also  എസ്‌ഐആർ ജോലികൾക്ക് വിദ്യാർഥികളെ നിയോഗിക്കരുതെന്ന് മന്ത്രി

Related Articles

Back to top button