Kerala

പൂഞ്ഞാറിൽ മത്സരിക്കാൻ തയ്യാറെന്ന് പിസി ജോർജ്; ബിജെപി നേതൃത്വത്തെ നിലപാട് അറിയിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതാവ് പിസി ജോർജ് പൂഞ്ഞാറിൽ തന്നെ മത്സരിക്കും. മത്സരിക്കാൻ തയ്യാറാണെന്ന് പിസി ജോർജ് ബിജെപി നേതൃത്വത്തെ അറിയിച്ചു. ഇതോടെ പാലായ്ക്ക് പിന്നാലെ പൂഞ്ഞാറിലും ത്രികോണ മത്സരത്തിന് കളമൊരുങ്ങി

ബിജെപിയുടെ ദേശീയ നേതാക്കളടക്കം ബന്ധപ്പെട്ടിരുന്നു. മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതേതുടർന്നാണ്, പി സി ജോർജും അനുകൂലമായൊരു നിലപാട് നേതൃത്വത്തെ അറിയിച്ചത്. ആദ്യഘട്ട സ്ഥാനാർഥി പട്ടികിൽ തന്നെ പിസി ജോർജ് ഇടംപിടിക്കുമെന്നാണ് ലഭിക്കുന്ന വിവരം. 

പാലായിൽ ഷോൺ ജോർജ് മത്സരിക്കാനെത്തുന്നതോടെ അവിടെയും ത്രികോണ മത്സരത്തിന് കളമൊരുങ്ങുകയാണ്. കഴിഞ്ഞ തവണ ഏകദേശം 29 ശതമാനം വോട്ട് പിസി ജോർജിന് നേടാൻ സാധിച്ചിരുന്നു.
 

See also  കൊച്ചിയിൽ എംഡിഎംഎയുമായി യൂട്യൂബറും സുഹൃത്തും പിടിയിൽ

Related Articles

Back to top button