Kerala

പിടിവിട്ട് കുതിച്ച് സ്വർണവില, പവന് ഇന്നും വർധനവ്; വെള്ളി വിലയും ഉയരുന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് ഒറ്റയടിക്ക് വർധിച്ചത് 1520 രൂപയാണ്. ഇതോടെ ഒരു പവന്റെ വില 1,18,320 രൂപയിലെത്തി. ഗ്രാമിന് 190 രൂപ വർധിച്ച് 14,790 രൂപയായി. 

ശനിയാഴ്ച പവന്റെ വില 1,16,800 രൂപയായിരുന്നു. 18 കാരറ്റ് സ്വർണവിലയും ഉയർന്നിട്ടുണ്ട്. ഗ്രാമിന് 15 രൂപ വർധിച്ച് 12,101 രൂപയിലെത്തി. രാജ്യാന്തരതലത്തിലും സ്വർണവില ഉയർന്നു.  തീരുവ കേസിൽ ട്രംപ് സുപ്രീം കോടതിയിൽ തോറ്റതിന് പിന്നാലെയാണ് വില വർധനവ്

രാജ്യാന്തര സ്വർണവില ഔൺസിന് 102 ഡോളർ ഉയർന്ന് 5160 ഡോളറായി. ഇറാൻ-യുഎസ് സംഘർഷ സാധ്യത നിലനിൽക്കുന്നതും സ്വർണവിലയെ ബാധിക്കുന്നുണ്ട്. വെള്ളി വിലയും ഇതോടൊപ്പം ഉയരുകയാണ്. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 300 രൂപയിലെത്തി.
 

See also  സ്‌കൂളുകളിൽ സുരക്ഷാ ഓഡിറ്റ് നടത്തണം; മിഥുന്റെ മരണം ഒറ്റപ്പെട്ട സംഭവമല്ല: കെസി വേണുഗോപാൽ

Related Articles

Back to top button