Education

സരിനെ തള്ളി കെ സുധാകരനും

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ അതൃപ്തി പ്രകടിപ്പിച്ച പി സരിനെ തള്ളി കോൺഗ്രസ് നേതാക്കൾ. പി സരിന്റെ വാർത്താ സമ്മേളനത്തിൽ അച്ചടക്ക ലംഘനമുണ്ടായെങ്കിൽ നടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പ്രതികരിച്ചു. സ്ഥാനാർഥി നിർണയം കോൺഗ്രസ് കീഴ് വഴക്കം അനുസരിച്ചാണ് നടന്നത്.

സ്ഥാനാർഥി ആകണമെന്ന് സരിൻ നേരിട്ട് വന്ന് ആവശ്യപ്പെട്ടിരുന്നു. ആലോചിച്ച് പറയാം എന്നാണ് സരിനോട് പറഞ്ഞത്. പരസ്യമായി പ്രതികരിച്ചത് ശരിയായില്ല. അത് സരിന് ഗുണകരമല്ലെന്നും സുധാകരൻ പ്രതികരിച്ചു. നേരത്തെ വാർത്താ സമ്മേളനം നടത്തി സരിൻ കെപിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു

പ്രതിപക്ഷ നേതാവ് വിഡി സതീശനും സരിനെതിരെ രംഗത്തുവന്നിരുന്നു. രാഹുൽ മാങ്കുട്ടത്തിൽ മിടുക്കനാണ്. വൈകാരികമായി പ്രതികരിക്കരുതെന്ന് സരിനോട് പറഞ്ഞിരുന്നു. അച്ചടക്ക ലംഘനം നടന്നിട്ടുണ്ടെങ്കിൽ കെപിസിസി പ്രസിഡന്റ് നടപടി സ്വീകരിക്കുമെന്നും സതീശൻ പറഞ്ഞു

See also  അടുത്ത അഞ്ച് ദിവസം കൂടി ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button