Kerala

സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി

സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പിലാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പദ്ധതി നടപ്പിലാക്കേണ്ടന്നാണ് തീരുമാനം. പിഎം ശ്രീ പദ്ധതിയോടുള്ള താത്പര്യം കൊണ്ടല്ല ഒപ്പിട്ടത്. കുട്ടികൾക്ക് കിട്ടേണ്ട പണം ലഭിക്കണമെന്ന ആഗ്രഹം കൊണ്ടാണ് ഒപ്പിട്ടതെന്നും മന്ത്രി വ്യക്തമാക്കി. 

പിഎം ശ്രീ നടപ്പാക്കിയിട്ടില്ല. നടപ്പിലാക്കേണ്ട കാര്യം ഇനിയില്ലെന്നും മന്ത്രി വ്യക്തമാക്കി. പിഎം ശ്രീ വഴി രണ്ട് കോടി രൂപയാണ് സ്‌കൂളിന് തരുന്നത്. ശുചിമുറി കെട്ടാനും മതിൽ കെട്ടാനും ഓട് മാറ്റിയിടാനും ഒക്കെയാണിത്. അത് നമുക്ക് ആവശ്യമില്ല. പ

ദ്ധതിയിൽ ഒപ്പിട്ടുകഴിഞ്ഞാൽ ലഭിക്കാനുള്ള 2,000 കോടി രൂപ കിട്ടും എന്നുള്ളത് കൊണ്ടാണ് അതു ചെയ്തത്. കേന്ദ്ര സർക്കാരിന്റെ എൻ ഇ പിയോടും തൊഴിലാളി വിരുദ്ധ നയത്തോടും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയിട്ടുള്ളവർ തന്നെയാണ് ഞങ്ങളും. പ്രത്യേകം ആരും ധീര വിപ്ലവകാരികളുടെ വേഷം ഏറ്റെടുക്കേണ്ട കാര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
 

See also  വി എസിന്റെ സംസ്‌കാരം: നാളെ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ആലപ്പുഴ നഗരത്തിൽ പ്രവേശിക്കില്ല

Related Articles

Back to top button