Kerala

തന്ത്രിയുടെ വാദം ഏറ്റുപിടിച്ച് പ്രതിപക്ഷം, തന്ത്രിക്ക് എന്ത് പ്രത്യേകതയെന്ന് ഭരണപക്ഷം: നിയമസഭയിൽ ബഹളം

ഒരിടവേളക്ക് ശേഷം നിയമസഭാ സമ്മേളനം പുനാരാരംഭിച്ചത് പ്രതിപക്ഷ ബഹളത്തോടെ. ശബരിമല സ്വർണക്കൊള്ള ഉയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയത്. സ്വർണക്കൊള്ള കേസിൽ പ്രതികൾക്ക് ജാമ്യം ലഭിച്ചത് ചൂണ്ടിക്കാട്ടിയും തന്ത്രിയുടെ വാദം ഏറ്റുപിടിച്ചുമായിരുന്നു പ്രതിപക്ഷ പ്രതിഷേധം

ആചാര ലംഘനത്തിന് കൂട്ടുനിൽക്കാത്തതിനാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് പ്രതിപക്ഷം ആരോപിച്ചു. സഭയിൽ നിസഹകരണം പ്രഖ്യാപിച്ച പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി മുദ്രവാക്യം വിൡു. അതേസമയം പ്രതിപക്ഷ വിമർശനം ഹൈക്കോടതിക്ക് എതിരെയാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു

പ്രസംഗിക്കാൻ അവസരം കിട്ടിയെന്ന് കണക്കാക്കിയാൽ മതിയെന്ന് കെ ബാബുവിനോട് മന്ത്രി പറഞ്ഞു. എസ്‌ഐടി അന്വേഷണത്തിൽ സർക്കാർ ഇടപെട്ടിട്ടില്ല. തന്ത്രി വാദിയെന്നോ പ്രതിയെന്നോ സർക്കാരിനെ ബാധിക്കുന്ന കാര്യമല്ല. അന്വേഷണം ഹൈക്കോടതി മേൽനോട്ടത്തിലാണ്. 

തന്ത്രിക്ക് എന്താണ് പ്രത്യേക അവകാശമെന്നും തന്ത്രിയുടെ വക്കാലത്ത് യുഡിഎഫും ബിജെപിയും ഏറ്റെടുക്കുകയാണെന്നും മന്ത്രി പറഞ്ഞു. കോൺഗ്രസിന്റെ രാഷ്ട്രീയ ഉപജാപമാണ്. തന്ത്രിയെ മുൻനിർത്തിയുള്ള തന്ത്രമാണെന്നും മന്ത്രി എംബി രാജേഷും പ്രതികരിച്ചു
 

See also  കോതമംഗലത്തെ ആറ് വയസ്സുകാരിയുടെ മരണം കൊലപാതകം; അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊന്നെന്ന് നിഗമനം

Related Articles

Back to top button