Kerala

നിയമസഭയിലേക്ക് മത്സരിക്കാൻ കേന്ദ്രമന്ത്രിയും; ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽ സ്ഥാനാർഥിയായേക്കും

നിയമസഭാ തെരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി ജോർജ് കുര്യനെ മത്സരിപ്പിക്കാൻ ബിജെപി നീക്കം. കാഞ്ഞിരപ്പള്ളിയിൽ ജോർജ് കുര്യൻ സ്ഥാനാർഥിയാകുമെന്നാണ് വിവരം. ബിജെപി പ്രതീക്ഷ വെക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് കാഞ്ഞിരപ്പള്ളി. 

മണ്ഡലത്തിൽ കേന്ദ്രീകരിക്കാൻ ജോർജ് കുര്യന് ബിജെപി ദേശീയ നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച് 6ന് കൊച്ചിയിലെത്തുന്നുണ്ട്. ഇതുസംബന്ധിച്ച തീരുമാനം മോദി എത്തുന്ന ദിവസമുണ്ടാകുമെന്നാണ് വിവരം

എൻഡിഎയുടെ പ്രകടന പത്രികയും മാർച്ച് 6ന് പുറത്തിറക്കും. മോദിയുടെ വരവോടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കമിടാനാണ് ബിജെപി നീക്കം.
 

See also  തിരുവനന്തപുരത്ത് 26കാരിയെ രണ്ടാം ഭർത്താവ് മർദിച്ചു കൊലപ്പെടുത്തി

Related Articles

Back to top button