Kerala

സിദ്ധിഖിന് യുഎഇ സന്ദർശിക്കാൻ അനുമതി, പാസ്‌പോർട്ട് തിരിച്ചുനൽകി

ലൈംഗികാതിക്രമ കേസിനെ തുടർന്ന് നടൻ സിദ്ധിഖിന്റെ പിടിച്ചുവെച്ച പാസ്‌പോർട്ട് കോടതി തിരികെ നൽകി. സിദ്ധിഖിന് യുഎഇയിൽ പോകാൻ കോടതി അനുമതി നൽകി. ഷാർജയിൽ നടത്തുന്ന രാജകീയം എന്ന സ്‌റ്റേജ് ഷോയിൽ പങ്കെടുക്കുന്നതിനായാണ് അനുമതി

മാർച്ച് 31ന് പാസ്‌പോർട്ട് കോടതിയിൽ തിരിച്ചുനൽകണം. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. 2016 ജനുവരി 28ന് യുവനടിയെ തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് കേസ്

സുപ്രീം കോടതിയുടെ ജാമ്യ വ്യവസ്ഥകൾ പ്രകാരമാണ് സിദ്ധിഖ് പാസ്‌പോർട്ട് കോടതിയിൽ നൽകിയത്. കേസിൽ നേരത്തെ പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.
 

See also  ഇടക്കൊച്ചി കൊലപാതകം: ആഷിക്കിനെ കൊന്നത് ഭാര്യയുമായി ബന്ധം തുടർന്നതിനാലെന്ന് പ്രതി

Related Articles

Back to top button