Kerala

രമേശ് ചെന്നിത്തല സഭാ ആസ്ഥാനത്ത് പോയതിൽ എന്താണ് തെറ്റ്: വിഡി സതീശൻ

രമേശ് ചെന്നിത്തല ഓർത്തഡോക്‌സ് സഭാ ആസ്ഥാനത്ത് എത്തിയതിൽ എന്താണ് തെറ്റെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രമേശ് ചെന്നിത്തല തന്റെ നേതാവാണ്. സമുദായ ആസ്ഥാനങ്ങളിൽ പോകുന്നതിന് എന്താണ്. വർഗീയതയെ ആണ് എതിർക്കുന്നതെന്നും സതീശൻ പറഞ്ഞു

ഇന്ന് രാവിലെയാണ് ചെന്നിത്തല കോട്ടയത്തെ സഭാ ആസ്ഥാനത്ത് എത്തിയത്. ജനങ്ങളെ കബളിപ്പിക്കുന്ന പ്രഖ്യാപനവുമായി ഇറങ്ങിയിരിക്കുകയാണ് സർക്കാരെന്നും സതീശൻ പറഞ്ഞു. ഖജനാവിൽ പൂച്ച പെറ്റ് കിടക്കുന്ന സ്ഥിതിയാണ്. ഉദ്യോഗാർഥികൾ പലതരത്തിലുള്ള സമരങ്ങൾ നടത്തി. കൃത്യമായ നിയമനങ്ങൾ നടത്തിയില്ല. എന്നിട്ടാണ് ഇപ്പോൾ പി എസ് സി പ്രായം കൂട്ടിയത്

പിൻവാതിൽ നിയമനം സർക്കാർ സ്ഥിരപ്പെടുത്തിയാൽ പുതിയ സർക്കാർ അതെല്ലാം റദ്ദാക്കും. ആര് ഡാറ്റ മോഷ്ടിച്ചാലും അത് തെറ്റാണ്. പ്രധാനമന്ത്രി മോഷ്ടിച്ചാൽ മുഖ്യമന്ത്രിയും മോഷ്ടിക്കുമോയെന്നും സതീശൻ ചോദിച്ചു.
 

See also  സ്‌കൂൾ സമയമാറ്റം: തർക്കങ്ങൾ പരിഹരിക്കാൻ മതസംഘടനകളുമായി സർക്കാർ ഇന്ന് ചർച്ച നടത്തും

Related Articles

Back to top button