Kerala

തിരുവനന്തപുരത്ത് സിപിഎമ്മിന്റെ സിറ്റിംഗ് എംഎൽഎമാർ വീണ്ടും മത്സരിക്കും; തീരുമാനം ജില്ലാ സെക്രട്ടേറിയറ്റിൽ

നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ മണ്ഡലങ്ങളിൽ സിറ്റിംഗ് എംഎൽഎമാരെത്തന്നെ വീണ്ടും മത്സരിപ്പിക്കാൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റിൽ ധാരണ. വിജയസാധ്യത പരിഗണിച്ചാണ് എംഎൽഎമാരെ വീണ്ടും മത്സരിപ്പിക്കാൻ ധാരണയിലെത്തിയത്. കടകംപള്ളി സുരേന്ദ്രൻ കഴക്കൂട്ടത്ത് തന്നെ മത്സരിക്കും.

ഇന്ന് ചേർന്ന ജില്ലാ സെക്രട്ടറിയേറ്റിലാണ് സിറ്റിംഗ് എംഎൽഎമാരെത്തന്നെ വീണ്ടും അങ്കത്തിനിറക്കാൻ തീരുമാനമായത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും യോഗത്തിൽ പങ്കെടുത്തിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് നിർദേശം സംസ്ഥാന നേതൃത്വത്തിന് കൈമാറും. 

സംസ്ഥാന കമ്മിറ്റിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. ജില്ലാ സെക്രട്ടറി വി ജോയി വർക്കലയിൽ നിന്ന് ജനവിധി തേടും. തിരുവനന്തപുരം സെൻട്രൽ, കോവളം എന്നീ സീറ്റുകൾ പാർട്ടി ഏറ്റെടുക്കണമെന്ന ആവശ്യവും ജില്ലാ സെക്രട്ടേറിയറ്റിൽ ഉയർന്നു.്

See also  ഒന്നരവർഷത്തിനു ശേഷം ഇതാദ്യം; ഗഡുക്കളില്ലാതെ ഒറ്റത്തവണയായി കെഎസ്ആർടിസിയിൽ ശമ്പള വിതരണം ആരംഭിച്ചു

Related Articles

Back to top button