Kerala

മന്ത്രി വീണ ജോർജിന് കടുത്ത വേദനക്ക് ആശ്വാസം; അടിയന്തര ശസ്ത്രക്രിയ വേണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ

കെ എസ് യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആരോഗ്യമന്ത്രി വീണ ജോർജിന് കടുത്ത വേദനക്ക് ആശ്വാസമെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. മന്ത്രിക്ക് കടുത്ത വേദനക്ക് ആശ്വാസമുണ്ടെന്നും അടിയന്തര ശസ്ത്രക്രിയ വേണ്ടതില്ലെന്നുമാണ് ഡോക്ടർമാർ പറയുന്നത്. രക്തസമ്മർദം മരുന്നുകളാൽ നിയന്ത്രണവിധേയമാണ്

കഴുത്തിലെ കശേരുക്കളിൽ ഉണ്ടായ സമ്മർദമാണ് വേദനക്ക് കാരണം. യാത്ര അനുവദിക്കാൻ ആകാത്തത് കൊണ്ട് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുമെന്നും മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു. എംആർഐ സ്‌കാൻ, എംആർ ആൻജിയോഗ്രാം ഇവയുടെ റിപ്പോർട്ടുകൾ ബോർഡ് വിലയിരുത്തി. 

മന്ത്രിയുടെ കഴുത്തിലെ കശേരുക്കൾക്കിടയിലുള്ള ഡിസ്‌കുകൾ രണ്ടിടങ്ങളിൽ നാഡീ മൂലാഗ്രങ്ങളിൽ അമർന്നുള്ള സമ്മർദം കാരണമാണ് കടുത്ത വേദന അനുഭവപ്പെടുന്നതെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ പറയുന്നു. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ വന്ദേഭാരത് ട്രെയിനിൽ കയറാനെത്തിയ മന്ത്രിക്ക് നേരെ കെ എസ് യുക്കാരുടെ കയ്യേറ്റ ശ്രമം നടന്നത്.
 

See also  സമയദോഷം കൊണ്ടാണ് മന്ത്രിയാകാൻ പറ്റാത്തത്; കേന്ദ്രനേതൃത്വം ചർച്ച നടത്തുന്നുണ്ടെന്ന് തോമസ് കെ തോമസ്

Related Articles

Back to top button