Kerala

കൊച്ചിയിൽ എഎസ്‌ഐയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; കൊല്ലം സ്വദേശികളായ രണ്ട് പേർ പിടിയിൽ

കൊച്ചിയിൽ വാഹനപരിശോധനക്കിടെ പോലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. കൊല്ലം സ്വദേശി ഷംനാദ്, ഇർഷാദ് എന്നിവരാണ് പിടിയിലായത്. എറണാകുളം നോർത്ത് സ്‌റ്റേഷനിലെ എഎസ്‌ഐ പിഎൻ സന്തോഷിനെയാണ് ഇടിച്ച് തെറിപ്പിച്ച ശേഷം കാർ നിർത്താതെ പോയത്

അപകടമുണ്ടാക്കിയ കാർ പിന്നീട് കൊല്ലത്ത് നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പുലർച്ചെ രണ്ടരയോടെ കലൂർ ശാസ്താ റോഡിൽ വെച്ചാണ് സംഭവം. വാഹന പരിശോധന നടക്കുന്നതിനിടെ കടന്നുവന്ന കാർ നിർത്താൻ പോലീസ് ആവശ്യപ്പെട്ടു. ആദ്യം വേഗത കുറച്ചുവന്ന കാർ പിന്നീട് അമിത വേഗതയിൽ വന്ന് പോലീസുദ്യോഗസ്ഥനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു

ഇടിയേറ്റ എഎസ്‌ഐ സന്തോഷ് കാറിന്റെ ബോണറ്റിലേക്ക് വീണു. സന്തോഷുമായി 20 മീറ്ററോളം കാർ മുന്നോട്ടുപാഞ്ഞു. സഡൻ ബ്രേക്ക് ഇട്ട് വെട്ടിച്ചതോടെ പോലീസ് ഉദ്യോഗസ്ഥൻ റോഡിലേക്ക് തെറിച്ചുവീണു. വീഴ്ചയിൽ ഉദ്യോഗസ്ഥന്റെ ഇരുകാലുകൾക്കും പരുക്കേറ്റിട്ടുണ്ട്.
 

See also  രാജ്യത്തെ മദ്രസ സംവിധാനം ഇല്ലാതാക്കാനുള്ള നിഗൂഢ ശ്രമം; കേന്ദ്ര സര്‍ക്കാര്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനം നടത്തുന്നുവെന്ന് മുസ്ലീം ലീഗ്

Related Articles

Back to top button