Kerala

പേര് നിർദേശത്തിലൂടെ വിവാദമായ സർക്കാർ ബ്രാൻഡി വിപണിയിലേക്ക്; പേര് ഇപ്പോഴും സർപ്രൈസ്

പേര് നിർദേശത്തിലൂടെ വിവാദമായ സർക്കാർ ബ്രാൻഡി ഈ മാസം 21ന് പുറത്തിറക്കും. പാലക്കാട് മലബാർ ഡിസ്റ്റലറിയിൽ ഉത്പാദനം നടത്തുന്ന ബ്രാൻഡിയുടെ പേര് ഇപ്പോഴും സർപ്രൈസ് ആയി തുടരുകയാണ്. നേരത്തെ പൊതുജനങ്ങളിൽ നിന്ന് പേര് സ്വീകരിച്ചത് ഹൈക്കോടതി തടഞ്ഞിരുന്നു

വിപണിയിൽ 21ാം തീയതി മുതൽ എത്തുന്ന സർക്കാർ ബ്രാൻഡിക്ക് വിലയും കുറവായിരിക്കും. നിലവിൽ സർക്കാർ ഉത്പാദിപ്പിക്കുന്നത് ജവാൻ റം മാത്രമാണ്. ജനങ്ങളിൽ നിന്ന് സ്വീകരിക്കുന്ന പേര് ബ്രാൻഡിക്ക് ഇടുമെന്നും തെരഞ്ഞെടുത്ത പേരിന് 10,000 രൂപ സമ്മാനമായി നൽകുമെന്നും ബെവ്‌കോ നേരത്തെ പറഞ്ഞിരുന്നു

എന്നാൽ ഇത് മദ്യഉപഭോഗം പ്രോത്സാഹിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി ഹർജി എത്തി. ഇതോടെ അബ്കാരി ചട്ടങ്ങളുടെ ലംഘനമാണ് നടന്നതെന്ന് ഹൈക്കോടതി നിർദേശിച്ചു. സംഭവം വിവാദമായതോടെ ബെവ്‌കോ ഇങ്ങനെയൊരു പരസ്യമേ നൽകിയിട്ടില്ലെന്ന് കോടതിയിൽ സത്യവാങ്മൂലം നൽകി.
 

See also  തിരഞ്ഞെടുപ്പ് ദിവസം സ്വകാര്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടു കൂടിയ അവധി; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി

Related Articles

Back to top button