Kerala

പയ്യന്നൂരിൽ ടിഐ മധുസൂദനൻ തന്നെ; കെ കെ ശൈലജക്ക് പകരം മട്ടന്നൂരിൽ വി കെ സനോജിനെ പരിഗണിക്കും

കണ്ണൂർ ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥി പട്ടിക ചർച്ച ചെയ്ത് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ്. പയ്യന്നൂരിൽ ടിഐ മധുസൂദനൻ വീണ്ടും മത്സരിക്കും. തലശ്ശേരിയിൽ എഎൻ ഷംസീറിന് പകരം കാരായി രാജന്റെ പേരാണ് പരിഗണിക്കുന്നത്. എം വി ജയരാജനെയും ഈ മണ്ഡലത്തിൽ പരിഗണിക്കുന്നുണ്ട്

തളിപ്പറമ്പിൽ എംവി ഗോവിന്ദന്റെ ഭാര്യ പികെ ശ്യാമളയുടെ പേരാണ് പരിഗണിക്കുന്നത്. മട്ടന്നൂരിൽ കെ കെ ശൈലജക്ക് പകരം ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജിനെ പരിഗണിക്കുന്നു. കെ കെ ശൈലജ മത്സരിക്കണോയെന്ന കാര്യം സംസ്ഥാന കമ്മിറ്റി തീരുമാനിക്കും

ശൈലജ ടീച്ചർ മത്സരിക്കുകയാണെങ്കിൽ തളിപ്പറമ്പിലോ പേരാവൂരിലോ പരിഗണിച്ചേക്കും. ബാക്കിയുള്ള മണ്ഡലങ്ങളിൽ സിറ്റിംഗ് എംഎൽഎമാർക്കാണ് പ്രഥമ പരിഗണന. എംവി നികേഷ് കുമാറിന്റെയും പി ജയരാജന്റെയും പേര് ഒരു മണ്ഡലത്തിലും പരിഗണിച്ചില്ല. അഴീക്കോട് കെവി സുമേഷ് തന്നെ മത്സരിക്കും. ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും മത്സരിക്കുമെന്നാണ് വിവരം
 

See also  കോഴിക്കോട് അടക്കം നാളെ മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴ: ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Related Articles

Back to top button