Kerala

ദി കേരളാ സ്റ്റോറി 2ന് പ്രദർശനാനുമതി; സിംഗിൾ ബെഞ്ച് സ്റ്റേ ഡിവിഷൻ ബെഞ്ച് നീക്കി

വിവാദ ചിത്രം ദി കേരളാ സ്‌റ്റോറി 2ന്റെ റിലീസിനുള്ള ഇടക്കാല സ്‌റ്റേ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നീക്കി. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് വ്യാഴാഴ്ച ചിത്രത്തിന്റെ റിലീസ് തടഞ്ഞത്. ഇതിന് പിന്നാലെ ചിത്രത്തിന്റെ നിർമാതാക്കൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുകയായിരുന്നു

വ്യാഴാഴ്ച രാത്രി അപ്പീൽ പരിഗണിച്ച ജസ്റ്റിസ് സുശ്രുത് എ ധർമാധികാരിയും ജസ്റ്റിസ് പിവി ബാലകൃഷ്ണനും അടങ്ങിയ ബെഞ്ച് രണ്ട് മണിക്കൂറോളം വാദം കേട്ട ശേഷം ഇന്നാണ് വിധി പറഞ്ഞത്. ഇന്ന് സിനിമ റിലീസ് ചെയ്യാനിരിക്കെയാണ് പ്രദർശനം വിലക്കിയിരുന്നത്

പുതിയ ഉത്തരവോടെ ഇന്ന് തന്നെ സിനിമ പ്രദർശനത്തിന് എത്തിയേക്കും. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത ഡിവിഷൻ ബെഞ്ച് കേസ് രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കുമെന്നും വ്യക്തമാക്കി
 

See also  രക്ഷാപ്രവർത്തനം വൈകിയില്ലെന്ന് കലക്ടർ: കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ അന്വേഷണ റിപ്പോർട്ട്

Related Articles

Back to top button