Kerala

സതീശനും സണ്ണി ജോസഫും ഞായറാഴ്ച ഡൽഹിയിലേക്ക്; സ്ഥാനാർഥി ചർച്ചകൾ അന്തിമ ഘട്ടത്തിൽ

കോൺഗ്രസ് സ്ഥാനാർഥി നിർണയ ചർച്ചകൾക്കായി പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും ഞായറാഴ്ച ഡൽഹിയിലേക്ക് പോകും. സിറ്റിംഗ് എംഎൽഎമാർ അടക്കമുള്ള ആദ്യഘട്ട പട്ടികയിൽ ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ചയിൽ തീരുമാനമുണ്ടാകും. അതേസമയം 11 സീറ്റ് ആവശ്യപ്പെട്ട് പട്ടിക കൈമാറിയ യൂത്ത് കോൺഗ്രസ് നേതാക്കളോട് പകുതിയായി ചുരുക്കാൻ എഐസിസി നിർദേശിച്ചു

ഞായറാഴ്ച ഡൽഹിയിലെത്തുന്ന സതീശനും സണ്ണി ജോസഫും നേതൃത്വവുമായി ചർച്ച നടത്തും. പാലക്കാടും തൃപ്പുണിത്തുറയും ഒഴികെയുള്ള 20 സിറ്റിംഗ് സീറ്റുകളിലും എംഎൽഎമാർ തന്നെ മത്സരിക്കും. വട്ടിയൂർക്കാവിൽ കെ മുരളീധരനും തൃത്താലയിൽ വിടി ബൽറാമും മണലൂരിൽ ടിഎൻ പ്രതാപനും സ്ഥാനാർഥിയാകും

കൊടുങ്ങല്ലൂരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ ജെ ജനീഷ് സ്ഥാനാർഥിയാകും. അബിൻ വർക്കിയെയും കെഎം അഭിജിത്തിനെയും അബ്ദുൽ റഷീദിനെയും ബിു ചുള്ളിയിലിനെയും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് എഐസിസിയെ സമീപിച്ചിരുന്നു.
 

See also  ജീവനൊടുക്കാൻ ശ്രമിച്ച നഴ്‌സിംഗ് വിദ്യാർഥിനിയുടെ നില ഗുരുതരം; മൻസൂർ ആശുപത്രിയിലേക്ക് എസ് എഫ് ഐ മാർച്ച്

Related Articles

Back to top button