Kerala

ഡ്യൂട്ടിക്കിടെ ഉച്ചയ്ക്ക് വീട്ടിൽ ഭക്ഷണം കഴിക്കാൻ പോയ പോലീസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം ആറ്റിങ്ങലിൽ പോലീസുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ പോലീസ് സ്‌റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറും നാവായിക്കുളം സ്വദേശിയുമായ അനിതയാണ് മരിച്ചത്. ഇന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന അനിത 12 മണിയോടെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ പോകുകയായിരുന്നു

തിരിച്ച് വരാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പോലീസ് പറയുന്നത്. ഇവർ വിഷാദ രോഗിയായിരുന്നു എന്നാണ് വിവരം. ഭർത്താവ് പ്രസാദ് റിട്ട. പോലീസുദ്യോഗസ്ഥനാണ്.

See also  പത്തനംതിട്ട റാന്നിയിൽ കഞ്ചാവ് കേസിൽ ഡോക്ടർ അറസ്റ്റിൽ

Related Articles

Back to top button