Kerala

കൊച്ചിയിൽ നിന്ന് ഗൾഫ് മേഖലയിലേക്കുള്ള 44 വിമാന സർവീസുകൾ ഇന്ന് റദ്ദാക്കി

കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്കുള്ള 44 വിമാന സർവീസുകൾ റദ്ദാക്കി. മേഖലയിലേക്കുള്ള ആറ് സർവീസുകൾ മാത്രമാണ് ഇന്ന് നടക്കുകയെന്നാണ് വിവരം. അമ്പതോളം വിമാന സർവീസ് ഉള്ളതിൽ 44 എണ്ണമാണ് റദ്ദാക്കിയത്. ഇതുമായി ബന്ധപ്പെട്ട് സിയാൽ ഇന്നലെ തന്നെ അറിയിപ്പ് നൽകിയിരുന്നു

ഒമാൻ എയർവേയ്‌സ്, സൗദി എയർലൈൻസ് എന്നിവയാണ് ഇന്ന് സർവീസ് നടത്തുക. അതേസമയം യുഎഇ അടക്കമുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്

സംഘർഷാവസ്ഥയും സുരക്ഷയും കണക്കിലെടുത്ത് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ രണ്ട് ദിവസമായി വിവിധ വിമാന കമ്പനികൾ റദ്ദാക്കിയിരിക്കയാണ്. ഇറാനിലെ ഇസ്രയേൽ – അമേരിക്കൻ സംയുക്ത ആക്രമണത്തിന് പിന്നാലെയാണ് പശ്ചിമേഷ്യയും ഭീതിയിലായത്.
 

See also  എഡിജിപി അജിത് കുമാർ-ആർഎസ്എസ് കൂടിക്കാഴ്ച; അന്വേഷണ റിപ്പോർട്ട് നിയമസഭയിൽ വെച്ച് മുഖ്യമന്ത്രി

Related Articles

Back to top button