Kerala

പാക്കിസ്ഥാനിലെ കറാച്ചിയിൽ കുടുങ്ങിയ മൂന്ന് മലയാളികളെ നാളെ നാട്ടിലെത്തിക്കും

പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിയ മൂന്ന് മലയാളികളെ നാളെ നാട്ടിലെത്തിക്കും. പാലക്കാട് കൊടുമ്പ് സ്വദേശി കൃഷ്ണദാസ്, ഭാര്യ ഡോ. രശ്മി മേനോൻ, മകൾ സ്മൃതി മേനോൻ എന്നിവർ നാളെ പുലർച്ചെ കൊച്ചിയിലെത്തും. അസർബൈജൻ തലസ്ഥാനമായ ബാക്കുവിൽ നിന്ന് ഷാർജ വഴി കുവൈത്തിലേക്ക് പോകുകയായിരുന്ന എയർ അറേബ്യ വിമാനത്തിലെ യാത്രക്കാരായ എട്ട് ഇന്ത്യക്കാരാണ് കറാച്ചിയിൽ കുടുങ്ങിയത്.

കുവൈത്തിലേക്കുള്ള യാത്രക്കിടെ സംഘർഷ സാഹചര്യങ്ങളെ തുടർന്ന് വിമാനം യാത്രാ പാത മാറ്റുകയും കറാച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയുമായിരുന്നു. മലയാളികളായ യാത്രക്കാർ നോർക്ക റൂട്ട്‌സിനെ ബന്ധപ്പെടുകയും തുടർന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടുകയുമായിരുന്നു

തുടർന്നാണ് ഇവരെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ ഏകോപിപ്പിച്ചത്. ഇവർ പാക്കിസ്ഥാനിൽ നിന്നും വിമാന മാർഗം ശ്രീലങ്കയിലെ കൊളംബോയിൽ ഇന്ന് ഉച്ച കഴിഞ്ഞെത്തും. അർധരാത്രി 12.30ന് ശ്രീലങ്കൻ എയർവേയ്‌സ് വിമാനത്തിൽ ഡൽഹിയിലേക്ക് തിരിക്കും. നാളെ പുലർച്ചെ ഡൽഹിയിൽ നിന്ന് കൊച്ചിയിലെത്തും.
 

See also  ജീവൻ നഷ്ടമായത് അർജുൻ അടക്കം 11 പേർക്ക്; ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിന് ഇന്നൊരു വയസ്

Related Articles

Back to top button